pink bus
വൈകിട്ട് 4.30 മുതൽ രാത്രി 10.45വരെയും, രാവിലെ 4 മുതൽ 8വരെയുമാണ് സർവീസ്

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കു പിന്നാലെ സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി. സംസ്ഥാനത്തെ പ്രധാന റൂട്ടുകളില്‍ സ്ത്രീകള്‍ക്കു മാത്രമായി രാത്രികാല യാത്രയ്ക്കു വേണ്ടിയാണ് പിങ്ക് ബസ് സര്‍വീസ് ആരംഭിക്കുന്നത് സര്‍വീസ് നടത്തുന്ന രീതിയിലാണ് ഷെഡ്യൂള്‍ ക്രമീകരിച്ചിരിക്കുന്നത്. വൈകിട്ട് 4.30 മുതൽ രാത്രി 10.45വരെയും, രാവിലെ 4 മുതൽ 8വരെയുമാണ് സർവീസ്. സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. 

രാത്രി 9നു ശേഷം നഗരത്തില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍, ആശുപത്രി ജീവനക്കാര്‍, സിനിമ കഴിഞ്ഞ് മടങ്ങുന്നവര്‍, വിവിധ ട്രെയിനുകളില്‍ തമ്പാനൂരിലെത്തുന്നവർ ഉള്‍പ്പെടെയുള്ള വനിതാ യാത്രക്കാര്‍ക്ക് നിലവില്‍ കെഎസ്ആര്‍ടിസി ഓര്‍ഡിനറി സര്‍വീസുകള്‍ ലഭ്യമല്ലാത്ത സ്ഥിതിയുണ്ട്. ഇതുമൂലം ഇവര്‍ ഓട്ടോറിക്ഷകളെയും മറ്റും അമിത ചാര്‍ജ് നല്‍കി ആശ്രയിക്കേണ്ടി വരുന്നുണ്ട്.

ഇതിനു പുറമേ, രാത്രിയിലും പുലര്‍ച്ചെയുമുള്ള ഷിഫ്റ്റുകളില്‍ ജോലി കഴിഞ്ഞു മടങ്ങുന്ന ടെക്‌നോപാര്‍ക്ക് ജീവനക്കാരും യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പദ്ധതിക്കായി തിരുവനന്തപുരം, എറണാകുളം ഡിപ്പോകളില്‍നിന്ന് സര്‍വീസ് നടത്തുന്നതിന് ഏറ്റവും നവീനമായ ലിങ്ക് ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ അനുവദിച്ചിട്ടുണ്ടെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!