10 YR OLD GRL
മാ​താ​പി​താ​ക്ക​ൾ അ​റി​യാ​തെ കു​ളി​ക്ക​ട​വി​ലെ സ്റ്റെ​പ്പി​ലൂ​ടെ ഇ​റ​ങ്ങി​യ കു​ട്ടി വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു.

കോ​ത​മം​ഗ​ലം: നെ​ല്ലി​ക്കു​ഴി​യി​ൽ കു​ളി​ക്ക​ട​വി​ൽ വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ഴ്ന്ന ര​ണ്ടു വ​യ​സു​കാ​ര​ന് ര​ക്ഷ​ക​യാ​യി 10 വ​യ​സു​കാ​രി. നെ​ല്ലി​ക്കു​ഴി സ​ദ്ദാം ന​ഗ​ർ കാ​പ്പു​ചി​റ​യ്ക്കു സ​മീ​പ​മു​ള്ള കു​ളി​ക്ക​ട​വി​ലാ​ണ് പി​ഞ്ചു കു​ഞ്ഞ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം കാ​പ്പു​ചി​റ​യ്ക്കു സ​മീ​പ​ത്തു​ള്ള ബ​ന്ധു​വീ​ട്ടി​ൽ വി​രു​ന്നെ​ത്തി​യ​താ​യി​രു​ന്നു ര​ണ്ടു വ​യ​സു​ള്ള ആ​ൺ​കു​ട്ടി. മാ​താ​പി​താ​ക്ക​ൾ അ​റി​യാ​തെ കു​ളി​ക്ക​ട​വി​ലെ സ്റ്റെ​പ്പി​ലൂ​ടെ ഇ​റ​ങ്ങി​യ കു​ട്ടി വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യം സൈ​ക്കി​ൾ ച​വി​ട്ടി അ​തു​വ​ഴി ക​ട​ന്നു​പോ​കു​ക​യാ​യി​രു​ന്നു കാ​പ്പു​ചി​റ കാ​പ്പു​ചാ​ലി നൗ​ഫ​ൽ- സ​ബീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ 10 വ​യ​സു​കാ​രി ഫാ​ത്തി​മ സ​ഹ്‌​റ മു​ങ്ങി​ത്താ​ഴു​ന്ന പി​ഞ്ചു​കു​ട്ടി​യു​ടെ കൈ​യു​ടെ അ​റ്റം ഫാ​ത്തി​മ സ​ഹ്റ​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ഉ​ട​നെ സ​മ​ചി​ത്ത​ത​യോ​ടെ വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങി പി​ഞ്ചു​കു​ഞ്ഞി​ന്‍റെ ഉ​ടു​പ്പി​ൽ പി​ടി​ച്ച് ക​ര​യ്ക്ക് ക​യ​റ്റു​ക​യാ​യി​രു​ന്നു.

സം​ഭ​വം അ​റി​ഞ്ഞ നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​നീ​റ ന​സീ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ ഫാ​ത്തി​മ സ​ഹ്റ​യ്ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി എ​ത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!