നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് എക്സൈസ് സംഘം പ്രതിയെ പിടികൂടിയത്.
കോതമംഗലം: പല്ലാരിമംഗലം പുലിക്കുന്നേപടിയിൽ കഞ്ചാവുമായി ആസാം സ്വദേശി അറസ്റ്റിൽ. ആസാം നാഗോൺ റുപാഹി സ്വദേശി ദിൽധർ ഹുസൈൻ (34) ആണ് അറസ്റ്റിലായത്.
ഇയാളുടെ പക്കൽ നിന്ന് 1.2 കിലോഗ്രാം കഞ്ചാവും കണ്ടെടുത്തു. ആസാമിൽ നിന്ന് എത്തിച്ച കഞ്ചാവ് ഇതരസംസ്ഥാന തൊഴിലാളികൾ മുഖേന വിറ്റഴിക്കുന്നതിനായി എത്തിയപ്പോഴാണ് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് എക്സൈസ് സംഘം പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
