3 കുട്ടികൾ ഫുൾ എ പ്ലസ് നേടി
കാക്കനാട്: അതിഥി തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി എറണാകുളം ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ റോഷ്നി പദ്ധതി പ്രകാരം ജില്ലയിൽ ഇത്തവണ പത്താം ക്ലാസ് പരീക്ഷ പാസായത് 90 അതിഥിക്കുട്ടികൾ. ജില്ലയിലെ 14 സ്കൂളുകളിലായാണ് ഇവർ പരീക്ഷയെഴുതിയത്.
ഇരുമ്പനം വി എച്ച് എസിലെ മോനിക്കാ മുകേഷ്, മുപ്പത്തടം ജിഎച്ച്എസിലെ വി.എസ്. ഹരിഷ്ക്ക, ചേരാനല്ലൂർ ജിഎച്ച്എസ്എസിലെ ഹരിപ്രസാദ് എന്നിവർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. തൃക്കണാർവട്ടം ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിലെ സുപ്രിയ ഒൻപത് എ പ്ലസും നേടി.
