wild elephent 2
സം​ഭ​വ സ​മ​യം വീ​ട്ടി​ൽ ആ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

കോ​ത​മം​ഗ​ലം: മാ​മ​ല​ക്ക​ണ്ട​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ടം വീ​ട് ആ​ക്ര​മി​ച്ചു. ചാ​മ​പ്പാ​റ മാ​വി​ന്‍​ചു​വ​ട് കോ​ട്ട​യ്ക്ക​ക​ത്ത് ഡെ​നീ​ഷ് ജോ​സ​ഫി​ന്‍റെ വീ​ടാ​ണ് ത​ക​ര്‍​ത്ത​ത്. പ​ല​വ​ട്ടം കാ​ട്ടാ​ന​ക​ൾ ആ​ക്ര​മി​ച്ച വീ​ടാ​ണി​ത്. സം​ഭ​വ സ​മ​യം വീ​ട്ടി​ൽ ആ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ഇ​ന്ന​ലെ രാ​വി​ലെ 6.45ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഡെ​നീ​ഷി​ന്‍റെ പി​താ​വ് ജോ​സ​ഫ് ആ​ണ് ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​ത്. കാ​ന്‍​സ​ര്‍ ബാ​ധി​ത​നാ​യ ജോ​സ​ഫി​നെ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​യ ശേ​ഷം തി​രി​കെ എ​ത്തി അ​ന്നു രാ​ത്രി ഡെ​നീ​ഷി​ന്‍റെ വീ​ട്ടി​ലാ​ണ് താ​മ​സി​ച്ച​ത്. ഇ​ന്ന​ലെ പു​ർ​ച്ചെ വീ​ട്ടി​ലേ​ക്ക് തി​രി​കെ എ​ത്തി​യ​പ്പോ​ള്‍ വീ​ട്ടു​മു​റ്റ​ത്തും പ​രി​സ​ര​ത്തു​മാ​യി ആ​ന​ക്കൂ​ട്ടം നി​ല്‍​ക്കു​ന്ന​താ​ണ് ക​ണ്ട​തെ​ന്ന് ഡെ​നീ​ഷ് പ​റ​ഞ്ഞു. വീ​ട് വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത വി​ധം ത​ക​ർ​ത്ത നി​ല​യി​ലാ​ണ്. ഒ​ച്ച​വ​ച്ചാ​ണ് ആ​ന​ക്കൂ​ട്ട​ത്തെ തു​ര​ത്തി​യ​ത്.

എ​ട്ട് മാ​സ​ത്തി​നി​ടെ നാ​ലാം ത​വ​ണ​യാ​ണ് ഡെ​നീ​ഷി​ന്‍റെ വീ​ട് ആ​ന​ക്കൂ​ട്ടം ത​ക​ര്‍​ക്കു​ന്ന​ത്. ഇ​തി​ന് മു​മ്പ് ഫെ​ബ്രു​വ​രി​യി​ലാ​യി​രു​ന്ന ആ​ക്ര​മ​ണം. ഇ​ക്കു​റി വീ​ടി​ന്‍റെ മൂ​ന്നു ജ​ന​ല്‍​പ്പാ​ളി​ക​ളും ഭി​ത്തി​യും ത​ക​ര്‍​ത്തു. അ​രി​യും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും പാ​ത്ര​ങ്ങ​ളും റേ​ഷ​ന്‍ കാ​ര്‍​ഡും പ​ത്ത് ദി​വ​സ​ത്തേ​ക്ക് വാ​ങ്ങി​യ 4000 രൂ​പ വി​ല​യു​ള്ള മ​രു​ന്ന​ട​ക്കം പൂ​ര്‍​ണ​മാ​യും ന​ശി​പ്പി​ച്ചു. മൂ​ന്നു ത​വ​ണ ആ​ന​ക്കൂ​ട്ടം വീ​ട് ത​ക​ര്‍​ത്തി​ട്ടും വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി പോ​യെ​ങ്കി​ലും പ​ട്ട​യം ഇ​ല്ലെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി ഇ​തു​വ​രെ യാ​തൊ​രു​വി​ധ സാ​മ്പ​ത്തി​ക സ​ഹാ​യ​വും ന​ല്കി​യി​ട്ടി​ല്ലെ​ന്ന് ഡെ​നീ​ഷ് പ​റ​ഞ്ഞു.

ആ​ന പു​ര​യി​ട​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​തി​രി​ക്കാ​ന്‍ ട്ര​ഞ്ച് താ​ഴ്ത്താ​നും പു​ര​യി​ട​ത്തി​ലെ മ​രം​മു​റി​ക്കാ​നും വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​നു​മ​തി ന​ൽ​കു​ന്നി​ല്ല. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് നാ​ളെ കു​ട്ട​മ്പു​ഴ ഫോ​റ​സ്റ്റ് റേ​യ്ഞ്ച് ഓ​ഫീ​സി​ന് മു​ന്നി​ല്‍ സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തു​മെ​ന്നും ഡെ​നീ​ഷ് പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!