കോതമംഗലം: വന്യജീവി ശല്യത്തിനും വനാതിർത്തി മേഖലകളിലെ ദുരിതങ്ങൾക്കും ശാശ്വത പരിഹാരം കാണുന്നതിനായി വനംവകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ അടിയന്തര യോഗം ചേർന്നു. നാടിന്റെയാകെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട്, വ്യക്തമായ പ്രാതിനിധ്യ സ്വഭാവത്തോടെയാണ് യോഗം സംഘടിപ്പിച്ചത്. ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വന്യമൃഗ ശല്യവും കാട്ടാന ആക്രമണവും, കർഷകരെ ദുരിതത്തിലാക്കുന്ന കൃഷിനാശവും, വനാതിർത്തി മേഖലയിലെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങളും യോഗത്തിൽ ഗൗരവമായി ചർച്ച ചെയ്തു. വന്യജീവി ആക്രമണങ്ങൾ മൂലം ദുരിതം അനുഭവിക്കുന്നവർക്ക് നൽകുന്ന നഷ്ടപരിഹാര വിതരണത്തിന്റെ കാലതാമസം ഒഴിവാക്കണമെന്നമെന്നും യോഗത്തിൽ ആവശ്യമുന്നയിച്ചു.
പ്രദേശവാസികളുടെ ദീർഘകാലത്തെ ആവശ്യമായ ആലുവ–മൂന്നാർ രാജപാത തുറന്ന് ലഭിക്കുന്നതിനായുള്ള ആവശ്യവും യോഗം ചർച്ച ചെയ്തു. ഇതിനായി വനംവകുപ്പ് മന്ത്രി നാളെ രാജാപാത സന്ദർശിക്കും. മന്ത്രിയുടെ സന്ദർശനം വഴി റോഡ് തുറന്നു കിട്ടുന്നതിനുള്ള നടപടികൾ വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
