chembankuzhi
പ​ക​ലും ആ​ന​യു​ടെ സാ​ന്നി​ധ്യം കാ​ര​ണം ജ​ന​ങ്ങ​ള്‍​ക്ക് പു​റ​ത്തി​റ​ങ്ങാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്

കോ​ത​മം​ഗ​ലം: നേ​ര്യ​മം​ഗ​ല​ത്തി​ന് സ​മീ​പം ചെ​മ്പ​ന്‍​കു​ഴി​യി​ല്‍ ജ​ന​വാ​സ മേ​ഖ​ല​യി​ൽ പ​ട്ടാ​പ്പ​ക​ലി​റ​ങ്ങി​യ കാ​ട്ടു​കൊ​മ്പ​ൻ ഭീ​തി പ​ര​ത്തി. ഒ​രു മാ​സ​ത്തോ​ള​മാ​യി പ്ര​ദേ​ശ​ത്ത് പ​ക​ലും ആ​ന​യു​ടെ സാ​ന്നി​ധ്യം കാ​ര​ണം ജ​ന​ങ്ങ​ള്‍​ക്ക് പു​റ​ത്തി​റ​ങ്ങാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്.

കാ​ഞ്ഞി​ര​വേ​ലി വ​ന​ത്തി​ല്‍​നി​ന്ന് പെ​രി​യാ​ര്‍ ക​ട​ന്നും മു​ള്ള​രി​ങ്ങാ​ട് വ​ന​ത്തി​ല്‍ ത​മ്പ​ടി​ച്ചു​മാ​ണ് ആ​ന​ക​ള്‍ ചെ​മ്പ​ന്‍​കു​ഴി​യി​ല്‍ എ​ത്തു​ന്ന​ത്. മൂ​ന്ന് കൊ​മ്പ​ന്‍​മാ​ര്‍ ഉ​ണ്ടാ​യി​രു​ന്ന​തി​ല്‍ ര​ണ്ടെ​ണ്ണ​ത്തി​നെ ഏ​താ​നും ദി​വ​സ​മാ​യി കാ​ണു​ന്നി​ല്ല.

തീ​റ്റ​തേ​ടി​യെ​ത്തു​ന്ന ഒ​രു കൊ​മ്പ​നാ​ണ് നേ​രം വെ​ളു​ത്താ​ലും കാ​ടു​ക​യ​റാ​തെ നാ​ട്ടി​ല്‍ ത​മ്പ​ടി​ക്കു​ന്ന​ത്. ഇ​തോ​ടെ പു​ല​ർ​ച്ചെ വി​വി​ധ ജോ​ലി​ക്ക് പോ​കേ​ണ്ട​വ​ര്‍ ആ​ന​യെ പേ​ടി​ച്ച് ജോ​ലി​ക്ക് പോ​കാ​റി​ല്ല.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടോ​ടെ എ​ത്തി​യ കൊ​മ്പ​ന്‍ ഇ​ന്ന​ലെ രാ​വി​ലെ​യും തി​രി​കെ പോ​കാ​ത്ത​തി​നാ​ൽ ആ​ര്‍​ആ​ര്‍​ടി എ​ത്തി പ​ട​ക്കം പൊ​ട്ടി​ച്ചും റ​ബ​ർ ബു​ള്ള​റ്റി​ന് ഫ​യ​ര്‍ ചെ​യ്തു​മാ​ണ് ആ​ന​യെ തു​ര​ത്തി​യ​ത്. തോ​ട്ടി​ലൂ​ടെ എ​ത്തി​യ കൊ​മ്പ​ന്‍ പു​ത്ത​യ​ത്ത് വാ​സു​വി​ന്‍റെ പ​റ​മ്പി​ലാ​യി​രു​ന്നു രാ​വി​ലെ നി​ല​യു​റ​പ്പി​ച്ചി​രു​ന്ന​ത്. ആ​ന പു​ര​യി​ട​ത്തി​ലു​ണ്ടെ​ന്ന് അ​റി​ഞ്ഞ് വ​ന​പാ​ല​ക​ര്‍ പു​ല​ര്‍​ച്ചെ 4.30ഓ​ടെ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു.

നേ​ര്യ​മം​ഗ​ലം ഇ​ടു​ക്കി റോ​ഡി​ല്‍ ചെ​മ്പ​ന്‍​കു​ഴി ഭാ​ഗ​ത്ത് ഇ​രു​വ​ശ​ത്തും റോ​ഡ് ബ്ലോ​ക്ക് ചെ​യ്താ​ണ് ആ​ന​യെ മ​ണി​യ​ന്‍​പാ​റ വ​ന​ത്തി​ലേ​ക്ക് ക​യ​റ്റി​യ​ത്. ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന് എ​തി​ര്‍​വ​ശ​ത്തു​ള്ള വാ​സു​വി​ന്‍റെ പു​ര​യി​ട​ത്തി​ല്‍​നി​ന്ന് ആ​ന​യെ ഓ​ടി​ച്ച് റോ​ഡി​ല്‍ ക​യ​റ്റി റ​ബ​ർ ബു​ള്ള​റ്റ് ഉ​പ​യോ​ഗി​ച്ച് പ​ല​കു​റി നി​റ​യൊ​ഴി​ച്ചാ​ണ് ആ​ന​യെ വ​ന​ത്തി​ലേ​ക്ക് ക​യ​റ്റി​വിട്ട​ത്.

തി​ങ്ക​ളാ​ഴ്ച പാ​റ​ങ്കി​മാ​ലി​ല്‍ സാ​ന്‍റി ജോ​സ​ഫി​ന്‍റെ പു​ര​യി​ട​ത്തി​ലെ 30ഓ​ളം വാ​ഴ​ക​ള്‍ ന​ശി​പ്പി​ച്ചു. പാ​റ​ങ്കി​മാ​ലി​ല്‍ ജി​നോ​ഷി​ന്‍റെ പ​റ​മ്പി​ല്‍​നി​ന്ന പ​ന മ​റി​ച്ചി​ട്ട് തി​ന്നി​രു​ന്നു. പ​ന​യു​ടെ ശേ​ഷി​ച്ച ഭാ​ഗം ക​ഴി​ക്കാ​നെ​ത്തി​യ​താ​ണ് ആ​ന.

ക​രി​മ​ണ​ല്‍ മു​ത​ല്‍ ചെ​മ്പ​ന്‍​കു​ഴി വ​രെ പെ​രി​യാ​ര്‍ തീ​ര​ത്ത് അ​ഞ്ചു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ല്‍ ഫെ​ന്‍​സിം​ഗ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ചെ​മ്പ​ന്‍​കു​ഴി മു​ത​ല്‍ മ​ണി​യ​ന്‍​പാ​റ വ​രെ​യു​ള്ള ര​ണ്ട് കി​ലോ​മീ​റ്റ​ർ ഫെ​ന്‍​സിം​ഗ് ഇ​ല്ല. ഫെ​ൻ​സിം​ഗ് വേ​ലി​യി​ല്ലാ​ത്ത ഭാ​ഗ​ത്ത് കൂ​ടി​യാ​ണ് ആ​ന ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഇ​വി​ടെ ഉ​ട​ന്‍ ഫെ​ന്‍​സിം​ഗ് സ്ഥാ​പി​ക്കാ​നും ആ​ന​യെ സ​ദാ നി​രീ​ക്ഷി​ച്ച് ഓ​ടി​ക്കാ​നും ആ​ര്‍​ആ​ര്‍​ടി​യെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!