ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്
മുവാറ്റുപുഴ: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ കടമറ്റം പെരുവംമൂഴിയിൽ ഉണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തൊടുപുഴ മടക്കത്താനം സ്വദേശി രാഹുൽ എസ്. (20) ആണ് സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞത്.
വരിക്കോലി മുത്തൂറ്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയാണ് രാഹുൽ. സ്കൂട്ടറിലുണ്ടായിരുന്ന സുഹൃത്ത് ജൂലിയൻ ജോസഫ് (21) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്.
